മജ്ലിസുന്നൂർ ആത്മീയ സദസ്സിന്റെ എട്ടാം വാർഷികവും ദുആ മജ്‌ലിസും ഇന്ന്


വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് മസാലിഹുൽ മുസ്ലിമീൻ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന  മജ്ലിസുന്നൂർ ആത്മീയ സദസ്സിന്റെ പിന്നിട്ട എട്ടാം വാർഷികവും ദുആ മജ്‌ലിസും
ഇന്ന് മഗ്‌രിബ് നിസ്കാരാനന്തരം വലിയോറ മനാട്ടിപ്പറമ്പിൽ മസ്ജിദു റഹ്മാനിൽ വെച്ച് നടത്തപ്പെടും.

സയ്യിദ് ഫസൽ ഷാഹിദ് ഹസനി തങ്ങൾ കണ്ണന്തളി പ്രാർത്ഥനക്ക് നേതൃത്വം നൽകും.

മഹല്ല് ഖത്തീബ്  ഉസ്താദ് മുസ്തഫ ഫൈസി മുടിക്കോട്, കെ കെ കുഞ്ഞിമുഹമ്മദ് ഹാജി, മുഹമ്മദ് ഇഖ്ബാൽ സാഹിബ് ടിവി, അഷ്റഫ് മൗലവി എടയാറ്റൂർ, അബ്ദുറഹ്മാൻ ദാരിമി ഊരകം, ഇസ്ഹാഖലി ഫൈസി കുണ്ടൂർ, ഷാഫി ഫൈസി പാണ്ടിക്കാട് തുടങ്ങി പണ്ഡിതരും നേതാക്കളും മഹല്ല് നിവാസികളുംസാന്നിധ്യം കൊണ്ട് ധന്യമാക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}