അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു

ഊരകം: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിതിൽ 17 ലക്ഷം രൂപ വകയിരുത്തി ഊരകം കാരാതോട് ആശാരിപ്പിടിയിൽ നിർമിക്കുന്ന അങ്കണവാടിയുടെ തറക്കല്ലിടൽ കർമ്മം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു.

ചടങ്ങിൽ ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി കെ അബൂതാഹിർ ചടങ്ങിന് സ്വഗതം പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ മൈമൂനത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ  സമീറ, ഐ സി ഡി എസ് സൂപ്പർ വൈസർ ജംഷീദ, മുൻപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൗദ അബൂ താഹിർ, അസീസ് മാനു, മുജീബ്, അർമുഖൻ എന്നിവർ പരിപാടിക്ക് ആശംസ നേർന്നു. അങ്കണവാടി ടീച്ചർ ദാക്ഷായണി പരിപാടിക്ക് നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}