പറപ്പൂർ: പറപ്പൂർ യുവജന സംഘം ലൈബ്രറിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാസർ പറപ്പൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മൂസ്ല എടപ്പനാട്ട് അധ്യക്ഷതവഹിച്ചു. പ്രൊഫസർ ഡോ.ഉമ്മർ തറമ്മൽ ബഷീർ അനുസ്മരണപ്രഭാഷണം നടത്തി.
റിട്ടയേഡ് സബ് കലക്ടർ ഗംഗാധരൻ നായർ, റിട്ടയേഡ് ബി.ഡി.ഒ കുഞ്ഞിതുട്ടി, ഫോക്കസ് ഐ.ടി.ഐ പ്രിൻസിപ്പൾ നിസാമുദ്ധീൻ, ലൈബ്രറി ഭാരവാഹികഇയ പാക്കട ബഷീർ, എടപ്പനാട്ട് മാനു, എം.സി സുബ്രഹ്മണ്യൻ, ലൈബ്രറേ റിയൻ അബ്ബാസ് അലി എന്നിവർ സംസാരിച്ചു.