വേങ്ങര: പാണ്ടികശാല തേർക്കയം ഗ്രീൻ വിന്നേഴ്സ് റോഡ് ഉദ്ഘാടനം വൻ വിജയമാക്കാൻപാണ്ടികശാല അംഗൻവാടിയിൽ ചേർന്ന യോഗം വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. യോഗത്തിൽ വാർഡ് മെമ്പർയൂസുഫലി വലിയോറ അധ്യക്ഷത വഹിച്ചു.
പി കെ ഉസ്മാൻ ഹാജി, തുമ്പിൽ പൂച്ചി, ടി കുഞ്ഞവറാൻ, പാറക്കൽ മുഹമ്മദ് കുട്ടി, കെ. ദാസൻ, കെ സിജി, പാറക്കൽ ഹംസ, ടി. ഷുഹൈബ്, കരുമ്പിൽ അസീസ്, കെ മുസ്തഫ കെ സുജിത്ത്, ഒ. പി റാഷിദ് പാറക്കൽ യൂസഫ്, ഷബീർ വളപ്പിൽ, കെ.അനൂപ് എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികളായി പി കെ ഉസ്മാൻ (ചെയർമാൻ), കെ.ദാസൻ (ജനറൽ കൺവീനർ), ടി കുഞ്ഞവറാൻ തൂമ്പിൽ പൂച്ചി, കെ സിജി, (വൈസ് ചെയർമാൻമാർ), ടി സുഹൈബ്, ഒ.പി റാഷിദ്, കെ സുജിത്ത് (ജോയിന്റ് കൺവീനർമാർ), പാറക്കൽ ഹംസ (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.