ആം ആദ്മി പാർട്ടി തൂവൽ തീരം ശുചീകരിച്ചു

തിരൂരങ്ങാടി: രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനം തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. രാവിലെ തിരൂരങ്ങാടി ഹൈപ്പർമാർക്കറ്റിന് മുൻവശം പൗരപ്രമുഖനായ എം.സി. മുഹമ്മദ് പതാക ഉയർത്തിയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.  ഉച്ചക്ക് ശേഷം പരപ്പനങ്ങാടി തൂവൽ തീരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ബാഗുകളിലാക്കി തീരത്തിന്റെ ഒരു ഭാഗം പ്രവർത്തകർ വൃത്തിയാക്കി. 

ആം ആദ്മി പാർട്ടി ആദർശത്തെയും ആം ആദ്മി പാർട്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമ പരിപാടികളെയും കുറിച്ച് തീരം സന്ദർശിക്കാനെത്തിയ ജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രചരണവും പ്രവർത്തകർ അവിടെ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ദിലീപ് മടപ്പിലശ്ശേരി ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡൻറ് നാസർ മങ്കട സംസാരിച്ചു. 

തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഹംസക്കോയ വി.എം., ഫൈസൽ ചെമ്മാട്, സാദിഖ് തെയ്യാല, അബ്ബാസ്, ഫിറോസ്, ഹാരിസ് കോട്ടക്കൽ,ഷമീം ഹംസ പി ഓ, അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}