കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരേ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ പട്ടിണി സമരം നടത്തി.
നാളികേര വിലയിടിവ് തടയുക, റബറിന്‍റെ താങ്ങുവില 250 രൂപയാക്കുക, വന്യമൃഗങ്ങളില്‍ നിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സംരംക്ഷണം നല്‍കുക, നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക ഓണത്തിന് മുന്പു കൊടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വാഴയിലയിട്ട് അതിന്‍റെ മുന്നിലിരുന്നായിരുന്നു പ്രതിഷേധ സമരം.
കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എ.പി. രാജൻ അധ്യക്ഷത വഹിച്ചു. ജോജി കെ. അലക്സ് മുഖ്യപ്രഭാഷണം നടത്തി.