വേങ്ങര: ജിഎംവിഎച്ച്എസ്എസ് വേങ്ങര ടൗൺ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. 14,15 തീയതികളിൽ സ്കൂളിലാണ് "ചുവട് " എന്ന പേരിൽ ക്യാമ്പ് നടത്തിയത്. വനിത ശിശു വികസന വകുപ്പുമായി സഹകരിച്ച് തുല്യം എന്ന പ്രോജക്ടും ആരോഗ്യവകുപ്പുമായി സഹകരിച്ച് ദൃഢഗാത്രം എന്ന പ്രോജക്റ്റുമാണ് ക്യാമ്പിലെ ശ്രദ്ധേയമായ പരിപാടികൾ.
സമത്വ ജ്വാല തെളിയിച്ചു കൊണ്ട് വേങ്ങര സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. എസ് ഐ ബിജു. അധ്യാപകരായ മനോജ്, ജബീര്‍, ശ്രീജ ഷാനിബ, എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.