ഊരകം: ഇരിങ്ങല്ലൂർ ചാലോടിയിലെ ഭാരത് യൂത്ത് സെന്റർ വേങ്ങര 5'S ടർഫിൽ വൺ ഡേ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വേങ്ങര സബ്ഇൻസ്‌പെക്ടർ രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
പറപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞഹമ്മദ് മാസ്റ്റർ, അഞ്ചാം വാർഡ് മെമ്പർ ഹമീദ്, ബി വൈ സി കമ്മിറ്റി ഭാരവാഹികൾ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
വിവിധ ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ ഫിഫ എഫ് സി യെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പ്രോമ്റ്റ് എഫ് സി വിജയികൾക്കുള്ള കപ്പുയർത്തി. പറപ്പൂർ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഐക്കാടൻ വേലായുധൻ ജേതാക്കൾക്കുള്ള പടുകൂറ്റൻ ട്രോഫി സമ്മാനിച്ചു. മികച്ച കളിക്കാർക്കുള്ള മറ്റു വിവിധ ട്രോഫികൾ, BYC കമ്മിറ്റി ഭാരവാഹികൾ, BYC പ്രവാസി മെമ്പർ നാസർ ചാലിൽ എന്നിവർ ചേർന്ന് വിതരണം ചെയ്തു.