അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത്‌ വനിതാ ലീഗ് അടുപ്പ് കൂട്ടി കഞ്ഞി വെച്ച് പ്രതിഷേധിച്ചു

അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത്‌ വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊളപ്പുറം ടൗണിൽ അടുപ്പ് കൂട്ടി കഞ്ഞി വെച്ച് പ്രതിഷേധം നടത്തി. ക്രമാതീതമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ അടുപ്പ് കൂട്ടി കഞ്ഞി വെച്ച് വിതരണം നടത്തി.

പഞ്ചായത്ത്‌ വനിതാ ലീഗ് പ്രസിഡന്റ് സഫൂറയുടെ അധ്യക്ഷതയിൽ വനിത ലീഗ് സംസ്ഥാന സെക്രട്ടറി ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. വേങ്ങര നിയോജക മണ്ഡലം  വനിതാ ലീഗ് സെക്രട്ടറി ജുസൈറ മൻസൂർ സംസാരിച്ചു.

വനിത ലീഗ് പഞ്ചായത്ത്‌ സെക്രട്ടറി നൂർജഹാൻ കാട്ടീരി, ആച്ചുമ്മ കുട്ടി മറ്റു കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}