ഭാരതത്തെ വർഗീയ ശക്തികളിൽ നിന്ന് മോചിപ്പിക്കാൻ സോഷ്യലിസ്റ്റ് ചേരിയെ ശക്തിപ്പെടുത്തണം: അഡ്വക്കറ്റ് പ്രേംനാഥ്

വേങ്ങര: ഭാരതത്തെ വർഗീയശക്തികളിൽ നിന്ന് മോചിപ്പിക്കാൻ സോഷ്യലിസ്റ്റ് ചേരിയെ ശക്തിപ്പെടുത്തണമെന്ന് ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രേംനാഥ് എൽ വൈ ജെ ഡി സംഘടിപ്പിച്ച ക്വിറ്റിന്ത്യാ റാലി മലപ്പുറം വേങ്ങരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കാലഘട്ടത്തിൽ ജനാധിപത്യ മതേതര ചേരിയോടൊപ്പം     സോഷ്യലിസ്റ്റുകളും മോഡിയെ പുറത്താക്കാൻ സർവ്വശക്തിയും ഉപയോഗിച്ച് രംഗത്തിറങ്ങണമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

യുവജനതാദൾ ജില്ലാ പ്രസിഡണ്ട് കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. എൽജിഡി ജില്ലാ പ്രസിഡണ്ട് സബാഹ് പുൽപ്പറ്റ മുഖ്യപ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി സിദ്ധാർത്ഥൻ   വേങ്ങര മണ്ഡലം പ്രസിഡണ്ട് വള്ളിൽ മുഹമ്മദ് കുട്ടി ഭായി മാസ്റ്റർ ബഷീർ മാസ്റ്റർ മൊയ്തീൻ വലിയോറ കോയ വേങ്ങര എന്നിവർ പ്രസംഗിച്ചു.

വേങ്ങര കുറ്റാളൂരിൽ നിന്ന് ആരംഭിച്ച ക്വിറ്റിന്ത്യാ റാലിക്ക് എൻ പി മോഹൻ രാജ് ഹംസ എടവണ്ണ ചോലക്കൻ അബൂബക്കർ മടപ്പള്ളി അബ്ദുൽ മജീദ് ചെമ്പൻ ശിഹാബുദ്ധീൻ അയിരൂർ മുഹമ്മദാലി ശശി കടവത്ത് ടിവി അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}