ലഹരിക്കെതിരെ സ്ത്രീകൾ രംഗത്തിറങ്ങണം-മഹിളാ കോൺഗ്രസ്സ്

ഊരകം: പറപ്പൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷനും ലീഡേഴ്സ് മീറ്റും ജില്ലാപ്രസിഡന്റ് ഷഹർബാനു ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ ബോധവൽക്കരണത്തിനും മറ്റും സ്ത്രികൾ രംഗത്തിറങ്ങണമെന്നും ആഗസ്റ്റ് ഒമ്പതിന് മലപ്പുറത്ത് മഹിളാകോൺഗ്രസ്സ് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ റാലി അതിന്റെ സൂചനയാണന്നും അഭിപ്രായപ്പെട്ടു. 

ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് മറിയാമു നിയാസ് അധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ.അറഫാത്ത്,ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് നാസർ പറപ്പൂർ,യുത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഷമീർ കാമ്പ്രൻ,നിയാസ് മോൻ ,മഹിളാകോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ വൽസല,സുലൈഖ മജീദ്,ഉമൈബ ഊർശ്ശമണ്ണിൽ ,സ്മിത രാജൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}