വേങ്ങര: മിഷൻ ഇന്ദ്രധനുഷ് 5.0- വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രം വേങ്ങര പഞ്ചായത്ത് തല ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡിൽ പുത്തനങ്ങാടി പത്തായപറമ്പിൽ വെച്ച് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി നിർവഹിച്ചു.
പരിപാടിയിൽ മെമ്പർ അസ്യാ മുഹമ്മദ്, മെഡിക്കൽ ഓഫീസർ ഡോ: ജസീനാബി, ഡോ: ശംസിയ, പി ആർ ഒ നിയാസ് ബാബു സി എച്, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ മജീദ്, ജെ എച് ഐ മാരായ ഖൈറുന്നിസ, അഷിത, ജെ പി എച് എൻ മാരായ വഹീദ, ജുബൈരിയ, അംഗൻവാടി ടീച്ചർ ശ്യാമള, ആശാവർക്കാർ ലിജി എന്നിവർ നേതൃത്വം നൽകി.