കോട്ടക്കൽ: ചങ്കുവെട്ടി പി എം എസ് എ പി ടി എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളുടെ കായികക്ഷമതയെ വളർത്തിയെടുക്കുന്നതിനും, പുതിയ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ചങ്കുവെട്ടി ലുഖ്മാനിയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സ്കൂളിലേക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.
പി ടി എ ജനറൽ ബോഡി യോഗത്തിൽ വെച്ച് സ്കൂൾ ഹെഡ് മാസ്റ്റർ കെ കെ ഷംസുദ്ധീൻ മാസ്റ്റർ, ക്ലബ് സെക്രട്ടറി ശിഹാബിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് സൽമാൻ ഫാരിസ്, അംഗങ്ങളായ സി പി ഉബൈദ്, റഫീക്ക് ചോലക്കൽ, പുതുക്കിടി ബീരാൻകുട്ടി, ശെരീഫ്
പുലിക്കോടൻ തുടങ്ങിയവർ പങ്കെടുത്തു.