സബ്സിഡി നിരക്കിൽ പഞ്ചസാര വിതരണം ചെയ്ത് പ്രതിഷേധിച്ചു

വേങ്ങര: ഓണക്കാലമായിട്ടും സപ്ലൈകോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാത്ത (അരി, പഞ്ചസാര, വെളിചെണ്ണ ,മറ്റ് പയർവർഗങ്ങൾ) അടക്കമുള്ള സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാത്ത 
സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് കൊണ്ട് ഇന്ന് രാവിലെ 9.30 ന് വേങ്ങര സപ്ലെകോ സൂപ്പർ മാർക്കറ്റിന് മുന്നിൽ വെച്ച് വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സാധാരണക്കാർക്ക് വേണ്ടി സബ്സിഡി നിരക്കിൽ പഞ്ചസാര വിതരണം ചെയ്ത് പ്രതിഷേധിച്ചു. 

ഇതൊരു പ്രതീകാത്മക സമരം മാത്രമാണ്. സബ്സിഡി സാധനങ്ങൾ ലഭ്യമാക്കേണ്ട സർക്കാർ അത് ലഭ്യമാക്കാത്ത ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് വളരെ ചെറിയ രൂപത്തിൽ ഓണം ഫെയറുകൾ നടത്തുന്നത്. ആയിരത്തിലധികം വരുന്ന സപ്ലെകോ സ്റ്റോറുകളിലൂടെ പൊതു ജനങ്ങൾക്ക് സബ്സിഡി സാധനങ്ങൾ ലഭ്യമാക്കേണ്ട സർക്കാർ ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥ കാണിക്കുകയാണ്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് ഈ സമരം. 

ഫത്താഹ് മൂഴിക്കൽ സ്വാഗതവും ഹാരിസ് മാളിയേക്കൽ അധ്യക്ഷതയും വഹിച്ച 
ചടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ്‌ പ്രസിഡന്റ് പറമ്പിൽ ഖാദർ ഉത്ഘാടനം ചെയ്തു. തുടർന്ന് പൊതുജനങ്ങൾക്ക് സബ്സിഡി നിരക്കിൽ പഞ്ചസാര വിതരണം ചെയ്തു. 

ചടങ്ങിൽ മുസ്തഫ മങ്കട, പുള്ളാട്ട് ശംസു,  ടി.വി ഇഖ്ബാൽ, പൂക്കുത്ത് മുജീബ്, പറങ്ങോടത്ത് അസീസ്, വി.കെ റസാഖ്, എ.കെ നാസർ, ജനപ്രതിനിധികളായ എ.കെ സലീം, മജീദ് കണ്ണാട്ടിൽ, റഫീഖ് ചോലക്കൻ, എം.പി ഉണ്ണികൃഷ്ണൻ, അമീൻ കള്ളിയത്ത്, സാദിഖ് മൂഴിക്കൽ, റഹീം ഇവി, ഫിറോസ് കണ്ണാട്ടിൽ എന്നിവർ സംബന്ധിച്ചു. ചടങ്ങിന് ഹസീബ്. പി നന്ദി രേഖപെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}