മിനി ഊട്ടിയിൽ ബൈക്ക് താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട്പേർക്ക് പരിക്ക്

വേങ്ങര: മിനി ഊട്ടിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് കൊടിഞ്ഞി സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്. കൊടിഞ്ഞി കോറ്റത്ത് മുതിരക്കലായ മുഹാജിർ (30), ഭാര്യ ഷഹനാസ് (23) എന്നിവർക്കാണ് പരിക്കേറ്റത്. 

തലക്ക് പരിക്കേറ്റ ഷഹനാസ് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഹജിറിന ഡിസ്ചാർജ്
ചെയ്തു. 

ഇന്നലെ രാത്രി 8
മണിയോടെയാണ് സംഭവം. മുഹാജിറും ഭാര്യയും കുട്ടിയും മിനി ഊട്ടിയിൽ നിന്ന്
ബൈക്കിൽ തിരിച്ചു വരുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് ബൈക്ക് താഴ്ചയിലേക്ക്
വീഴുകയായിരുന്നു. ഒരു വീട്ടുമുറ്റത്തെക്കാണ്
വീണത്. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}