വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഗ്രാമസഭ ജൽ ജീവന്റെ നടത്തിപ്പ് പുർണ്ണമായും പഞ്ചായത്തിന്റെ കീഴിലാക്കുക ഐക്യകണ്ഠേന യോഗം ആവശ്യപ്പെടു. ഗ്രാമസഭ യോഗം വാർഡ് മെമ്പർ കെ വി ഉമ്മർ കോയ ഉദ്ഘാടനം ചെയ്തു.
ഗ്രാമസഭ കോഡിനേറ്റർ നിഷാന്ത്, അംഗനവാടി ടീച്ചർ രമ യു പി, ആശാവർക്കർ സുശീല, എപി അബൂബക്കർ, അസ്കർ കുറ്റിയിൽ എന്നിവർ പങ്കെടുത്തു.
തുടർന്ന് ഗ്രാമസഭയിൽ സർക്കാരിന്റെ ലഹരിക്ക് എതിരെയുള്ള ബോധവൽക്കരണ ലഘു കൈ പുസ്തകം പൊതുപ്രവർത്തകൻ എ പി അബൂബക്കർ വിതരണം ചെയ്തു.