ഇന്റർലോക്ക് ജോലി പൂർത്തീകരിച്ച വേങ്ങര മാർക്കറ്റ് റോഡ് നാളെ തുറക്കും

വേങ്ങര: ഇന്റർലോക്ക് ജോലി പൂർത്തീകരിച്ച വേങ്ങര മാർക്കറ്റ് റോഡ് ഉദ്ഘാടനം ഓഗസ്റ്റ് 24 ന് വ്യാഴം രാവിലെ 9 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിക്കുമെന്ന് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അറിയിച്ചു.

2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ എസ്റ്റിമേറ്റ് തുക വകയിരുത്തി 6 മീറ്റർ വീതിയിലും 125 മീറ്റർ നീളത്തിലുമാണ് റോഡ് ഇന്റർലോക്ക് പൂർത്തിയായത്.  ഈ മാസം 2 ന് റോഡ് പണി ആരംഭിച്ചത് കാരണം താത്കാലികമായി ഗതാഗതം നിരോധിച്ചിരുന്നു.

സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എ കെ സലീം, ഹസീന ബാനു എന്നിവരുടെ സാന്നിധ്യത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ റോഡ് ഉദ്ഘാടനം നിർവഹിക്കുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}