വേങ്ങര: മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരത്തിൻ്റെ ഫണ്ട് ശേഖരണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ വേങ്ങര മണ്ഡലം കമ്മറ്റി ഉപഹാരം ഏറ്റുവാങ്ങി. കോഴിക്കോട് നടന്ന ചടങ്ങിൽ ദേശീയ സംസ്ഥാനെ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി.
1.17 കോടി രൂപയാണ് വിവിധ പഞ്ചായത്ത് കമ്മറ്റികൾ വഴി വേങ്ങര മണ്ഡലം ശേഖരിച്ചത്. മണ്ഡലത്തിൽ മാത്രം പ്രത്യേകം കാമ്പയിൻ ഇതിനായി സംഘടിപ്പിച്ചിരുന്നു. മണ്ഡലത്തിലെ എ.ആർ നഗർ, ഊരകം, ഒതുക്കുങ്ങൽ, വേങ്ങര, കണ്ണമംഗലം, പറപ്പൂർ പഞ്ചായത്ത് കമ്മറ്റികളും 120 വാർഡുകളും സമയത്തിന് മുമ്പ് തന്നെ ക്വാട്ട പൂർത്തീകരിച്ചിരുന്നു. മികച്ച പ്രകടനം നടത്തിയതിന് ആറ് പഞ്ചായത്തുകളെയും സംസ്ഥാന കമ്മറ്റി ആദരിച്ചിരുന്നു.
മണ്ഡലം ഭാരവാഹികളായ പി.കെ അസ് ലു, പി.കെ അലി അക്ബർ, ടി.മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, പി.പി ആലിപ്പ, കെ.പി കുഞ്ഞാലൻകുട്ടി, ഇ കെ മുഹമ്മദലി, ആവയിൽ സുലൈമാൻ, ചാക്കീരി ഹർഷൽ, എം.കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ, മുസ്തഫ മങ്കട എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
മണ്ഡലം കമ്മറ്റിക്ക് വേണ്ടി പ്രസിഡൻറ് പി.കെ അസ് ലു, സെക്രട്ടറി പി.കെ അലി അക്ബർ, ട്രഷറർ ടി.മൊയ്തീൻ കുട്ടി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.