വേങ്ങര: ഒതുക്കുങ്ങൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വൈറ്റ് ഗാർഡ് മണ്ഡലം കോർഡിനേറ്റർ എ കെ നാസറിനെ അനുമോദിച്ചു. ഒതുക്കുങ്ങൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇസ്ഹാഖ് കറുമണ്ണിൽ ചടങ്ങിൽ സ്നേഹാദരം നൽകി.
പരിപാടിയിൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി എഫ് ശിഹാബ് മാസ്റ്റർ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.ഫസ്‌ലുറഹ്‌മാൻ, റിയാദ് കെ എം സി സി മലപ്പുറം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ത്വയ്യിബ് ഓമനൂർ, അഷ്റഫ് കെ കെ, ഹസീബ് തുടങ്ങിയവർ സംബന്ധിച്ചു