കൊളപ്പുറം: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗൺ കമ്മിറ്റി ഓഫീസിൽ രാജീവ് ഗാന്ധിയുടെ ജന്മദിനദിനമായ ആഗസ്റ്റ് 20 സദ്ഭാവനാദിനമായി ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മൊയ്ദീൻ കുട്ടി മാട്ടറ സ്വാഗതം പറഞ്ഞു.
മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി അധ്യക്ഷനായി. കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹിമാൻ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മജീദ് പൂളക്കൽ, സുരേഷ് മമ്പുറം, മുൻ വർഡ് മെമ്പർ ച്ചാത്തമ്പാടൻ സൈതലവി,എന്നിവർ സംസാരിച്ചു.റഷീദ് കാരാടൻ ,റഷീദ് വി, അഷ്റഫ് കെ.ടി, മുസ്തഫ കെ.കെ എന്നിവർ നേതൃത്വം നൽകി.
മണ്ഡലം ജനറൽ സെക്രട്ടറി അബുബക്കർ കെ കെ നന്ദിയും പറഞ്ഞു.വൈമാനിക നിൽ നിന്നും രാഷ്ട്രീയ നേതാവായും പിന്നീട് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായിരുന്നു രാജീവ് ഗാന്ധി, ശാസ്ത്ര-സാങ്കേതിക വിദ്യയുടെ ഇന്നത്തെ പുരോഗതി ഡിജിറ്റിൽ ഇൻഡ്യയുടെ പിതാവ് ,നഗരപാലിക നിയമം വനിതാ സംവരണം, യുവാക്കൾക്ക് 18 വയസ്സിൽ വേട്ടവകാശം, തുടങ്ങി നിരവധി വിപ്ലവകരമായ മാറ്റങ്ങൾ ക്ക് കാരണം രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണങ്ങളാണ്1991 ൽ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.