തിരൂർ: വൈലത്തൂരിൽ നിന്നും ഇന്നലെ മുതൽ കാണാതായ ആളുടെ മൃതദേഹം തിരൂരങ്ങാടി മമ്പുറത്ത് പുഴയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടത്.
ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. വൈലത്തൂർ നഴ്സറി പടി സ്വദേശി അരിക്കാൻ ചോല കൈനാലി എന്ന അലി ആണ് മരണപ്പെട്ടത്.