സൗജന്യ ഷുഗർ - പ്രഷർ പരിശോധനക്ക് തുടക്കം കുറിച്ചു

കിളിനക്കോട് കാശ്മീർ ആസ്ഥാനമായി മേഖല മുസ്‌ലിം ലീഗിന് കീഴിൽ പ്രവർത്തിക്കുന്ന അലിഫ് ചാരിറ്റി സെന്ററിനു കീഴിൽ മാസത്തിൽ ഒരിക്കൽ നടത്താൻ ഉദ്ദേശിക്കുന്ന സൗജന്യ ഷുഗർ - പ്രഷർ പരിശോധനക്ക് തുടക്കം കുറിച്ചു.

സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന അലിഫിന്റെ മറ്റൊരു പദ്ധതിക്കാണ് ഇതോടെ തുടക്കമായത്. പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കും സൗജന്യമായാണ് ഈ സേവനം ലഭ്യമാക്കുക.

അലിഫ് ചാരിറ്റി സെന്റർ ഓഫീസ് പരിസരത്ത് നടത്തിയ ക്യാമ്പിൽ 100 ഓളം പേർ പരിശോധന നടത്തി. 

അലിഫ് ഭാരവാഹികളായ യു കെ ഇബ്രാഹിം, പി സി മജീദ്, അയ്യൂബ് കെ,സാദിക്ക് യു കെ, യൂസുഫ് പി പി, ശംസീർ പി, അൻവർ പി, അനൂഫ് യു എൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}