നാട്ടുപുഷ്പങ്ങളുടെ ലഭ്യതക്കുറവ് കാരണം വീടുകളിലെ ഓണ പൂക്കളങ്ങളില്‍ അന്യ സംസ്ഥാനങ്ങളിലെ ചെണ്ടുമല്ലിയും വാടാമല്ലിയും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. എങ്കിലും തുമ്ബയും തുളസിയും മുക്കുറ്റിയും തെച്ചിയും ഒരു പരിധി വരെ ഗ്രാമീണ മേഖലയിലെ പൂക്കളങ്ങളില്‍ സ്ഥാനം പിടിക്കാറുണ്ട്. ഇനി വിവിധ സംഘടനകളും വിദ്യാലയങ്ങളും സ്ഥാപനങ്ങളും ഓണാഘോഷ തിരക്കിന്റെ ഭാഗമാകും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇനി ഓണാഘോഷ പരിപാടികള്‍ പൊടിപൊടിക്കും. പൂക്കളമൊരുക്കലും ഓണക്കളികളും പാട്ടുകളും ഓണസദ്യയുമെല്ലാം ചേര്‍ന്ന ഒരു ഓണക്കാലം. ഉണര്‍വിന്റെയും ഉന്മേഷത്തിന്റെയും കാലം കൂടിയാണിത്.
ആഘോഷത്തിന് മാറ്റേകാൻ പൂ വിപണിയും സജീവമായി. ജില്ലയില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ആവശ്യക്കാരെ കാത്ത് പൂക്കളെത്തി കഴിഞ്ഞു. ചെണ്ടുമല്ലി, ജമന്തി, അരളി അടക്കം വിപണിയില്‍ ശനിയാഴ്ച രാവിലെയോടെ തന്നെ വ്യാപാരികളെത്തിച്ചിട്ടുണ്ട്. ആഘോഷം മുന്നില്‍ കണ്ട് വില്‍പ്പനക്കായി ഇത്തവണ കൂടുതല്‍ പൂക്കളെത്തിച്ചിട്ടുണ്ട്.