താനൂർ: മൂലക്കൽ നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ച് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 3:15 ഓടെയാണ് അപകടം.
കോഴിക്കോട് നിന്ന് ദേവധാർ ഭാഗത്തേക്ക് വരികയായിരുന്ന കാറും താനൂർ ഭാഗത്തു നിന്ന് തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.
അപകടം നടന്ന ഉടനെ ടി ഡി ആർ എഫ് വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു.
ഓട്ടോ ഡ്രൈവർ തെയ്യാല സ്വദേശി ഉസ്മാൻ (28) നും കാറിൽ ഉണ്ടായിരുന്ന അഞ്ചു പേരിൽ ഒരാൾക്കുമാണ് പരിക്കേറ്റത്.