പി സി എഫ് ജിസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 നടത്തിയ റമദാൻ റിലീഫിൽ മികച്ച പ്രകടനം കാഴ്ച വെച്ച മണ്ഡലങ്ങൾ വ്യക്തികൾ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. മണ്ഡലം തലത്തിൽ മികച്ച പ്രവർത്തനം നടത്തി ഒന്ന തീരൂർ ഒന്നാം സ്ഥാനം നേടി. കോട്ടക്കൽ മണ്ഡലം രണ്ടും , വേങ്ങര മൂന്നാം സ്ഥാനവും നേടി.
വ്യക്തിഗത ഇനത്തിൽ മുസ്തഫ തിരുനെല്ലി തിരൂർ ഒന്നും , മൻസൂർ പൂക്കോട്ടൂർ മലപ്പുറം രണ്ടും , ജാഫർ സാദിഖ് പറപ്പൂര് വേങ്ങര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമയബന്ധിതമായി പ്രവർത്തനം പൂർത്തിയാക്കി ഒന്നാമതെത്തിയ മലപ്പുറം മണ്ഡലം പ്രത്യേകം ഉപഹാരം നേടുകയും ചെയ്തു.
പി സി എഫ് തിരൂർ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പി സി എഫ് അംഗം അഷ്റഫ് വെട്ടിച്ചിറ, കോട്ടക്കൽ മണ്ഡലത്തിന് വേണ്ടി പി സി എഫ് പ്രസിഡന്റ് ഷാഫി വിടി, വേങ്ങര മണ്ഡലത്തിന് വേണ്ടി ഷാഫി കക്കാടംപുറം, ആശിഖ് എന്നിവരും ഉപഹാരങ്ങൾ സ്വീകരിച്ചു. പി സി എഫ് ജില്ലാ സെക്രട്ടറി യുകെ സിദ്ധിഖ് ചമ്രവട്ടം, ജില്ലാ ട്രഷറർ ശിഹാബ് കെ പറപ്പൂര്, വെൽഫെയർ ബോർഡ് ചെയർമാൻ ഷാഹിർ മൊറയൂർ എന്നിവർ ഉപഹാരങ്ങൾ നൽകി.
വ്യക്തികത ഉപഹാരങ്ങൾ മുസ്തഫ തിരുനെല്ലിക്ക് വേണ്ടി പിഡിപി തിരൂർ മണ്ഡലം പ്രസിഡന്റ് ബീരാൻ ഹാജി, മൻസൂർ പൂക്കോട്ടൂരിന് വേണ്ടി ഷാഹിർ മൊറയൂർ, ജാഫർ സാദിഖിന് വേണ്ടി പിതാവ് കുഞ്ഞാമ്മു പറങ്ങോടത്ത് എന്നിവർ ഉപഹാരങ്ങൾ കൈപ്പറ്റി.
സിദ്ധിഖ് കാവുംപുറം, അഷ്റഫ് വെട്ടിച്ചിറ, അസ്ക്കർ കുറ്റിയിൽ, സൈനുദ്ദീൻ കക്കാടംപുറം, പുത്തനത്താണി, കാവുംപുറം, കക്കാടംപുറം എന്നീ പാർട്ടി ഓഫീസുകളിൽ വെച്ച് ഉപഹാര വിതരണം നടന്നു.