ഹരിത കേരളം വൃക്ഷത്തൈ നടൽ ഉദ്ഘാടനം നിർവഹിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കൃഷിഭവനം സംയുക്തമായി നടപ്പിലാക്കുന്ന ഹരിത കേരളം വൃക്ഷത്തൈ നടൽ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ നിർവഹിച്ചു. 

നാലാം വാർഡ് മെമ്പർ നുസ്രത്ത് സ്വാഗതം പറഞ്ഞു, പതിനാറാം വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വിഷ്ണുനാരായണൻ പി എം, എം.ജി.എൻ.ആർ.ഈ.ജി.എസ് എൻജിനീയർ മുബഷിർ എന്നിവർ ക്ലാസ് എടുത്തു, മെമ്പർമാരായ ടി ടി അബ്ദുൽ കരീം, റുബീന അബ്ബാസ്, റഫീഖ് മൊയ്തീൻ, സിപി അബ്ദുൽ ഖാദർ, എം.ജി.എൻ.ആർ.ഇ.ജി.എസ് ഓവർസിയർ അമീർ, പാക്കട മുസ്തഫ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. 

കൃഷിഭവൻ വഴി വിതരണം ചെയ്ത ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി 300 തെങ്ങിൻ തൈകൾക്ക് ആവശ്യമായ തടങ്ങളാണ് തൊഴിലുറപ്പ് പദ്ധതി വഴി നട്ടു നൽകുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}