എടവണ്ണപ്പാറ ചീക്കോട് വാവൂരിലെ പശു ഫാമിലെ ചാണക കുഴിയിൽ വീണ് രണ്ടര
വയസ്സുകാരൻ മരിച്ചു. ആസാം സ്വദേശി ഹാരിസിന്റെ മകൻ അൻ മോൽ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
വാവൂർ എ എം എൽ പി സ്കൂളിന് സമീപമുള്ള പശു ഫാമിലെ ചാണക തൊഴുത്തിന്സ മീപമുള്ള കുഴിയിലാണ് കുട്ടി വീണത്. കുടുംബാംഗങ്ങളുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് കുട്ടി
പശുത്തൊഴുത്തിന് സമീപമുള്ള കുഴിയിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കുട്ടിയെ എടവണ്ണപ്പാറയിലെ സ്വകാര്യ
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്
നടപടികൾ പൂർത്തിയാക്കി.