ആഗസ്റ്റ് 9 വ്യാപാരി ദിനം:വ്യാപാരി വേങ്ങര മണ്ഡലം സെക്രട്ടറിയേറ്റ് യോഗം ചേർന്നു

വേങ്ങര: ആഗസ്റ്റ് 9 വ്യാപാരി ദിനത്തോടനുബന്ധിച്ച് വ്യാപാരി വേങ്ങര മണ്ഡലം സെക്രട്ടറിയേറ്റ് യോഗം ചേർന്നു. മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി സ്വാഗതം പറഞ്ഞ യോഗത്തിൽ
മണ്ഡലം പ്രസിഡന്റ് കെ കെ എച്ച് തങ്ങൾ അധ്യക്ഷത വഹിച്ചു.

വേങ്ങര മണ്ഡലത്തിലെ എല്ലാ യൂണിറ്റുകളും ആഗസ്റ്റ് 9 വ്യാപാരി ദിനം ആചരിക്കാൻ തീരുമാനിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ച മണ്ഡലം   കമ്മിറ്റി വെട്ടം യൂണിറ്റിലെ വ്യാപാരിക്കു നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടില്ല വെക്കൽ കർമ്മം ആഗസ്റ്റ് 9ന് വൈകുനേരം 3 മണിക്ക് ജില്ലാ പ്രസിഡന്റ് കുഞ്ഞാവു ഹാജി നിർവഹിക്കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് വെട്ടം യൂണിറ്റിൽ നടത്തപ്പെടുന്ന പരിപാടിയിൽ യൂണിറ്റികളിലെ മുഴുവൻ പി എസ് ടി മെമ്പർമാരും പങ്കെടുത്തുകൊണ്ട് വൻ വിജയമാക്കണം 
എന്നു തീരുമാനം എടുത്തു. വീടിനു വേണ്ടി ഓരോ യൂണിറ്റും അതിലേക്ക് എടുക്കേണ്ടതായ സംഖ്യകളുടെ തീരുമാനം എടുത്തു. അതുമായി ബന്ധപ്പെട്ടു ഓരോ യൂണിറ്റുകളും സന്ദർശിക്കുന്നുള്ള തീരുമാനവും എടുത്തു. അന്നത്തെ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി എല്ലാ യൂണിറ്റുകളും അതാത് യുണിറ്റ് യൂത്ത് വിങ്ങിനേയും മെയിൻ കമ്മറ്റിയിലെ സെക്രട്ടറിയേറ്റ് മെമ്പർമാരെയും പങ്കെടുപ്പിക്കണമെന്നും തീരുമാനിച്ചു. ജില്ലാ നേതാക്കൾ പങ്കെടുക്കും. പി അബ്ദുൽ അസീസ് ഹാജി വേങ്ങര, ബാവ കുന്നുംപുറം, ഗഫൂർ കൊളപ്പുറം, മജീദ് ഒതുക്കുങ്ങൽ, റാഫി വെട്ടം, ശരീഫ് വെട്ടം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.മണ്ഡലം ട്രഷറർ മജീദ് അച്ഛമ്പലം നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}