താനൂർ കസ്റ്റഡി മരണം: ജൂഡീഷ്യൽ അന്വേഷണം അനിവാര്യം: പിഡിപി

ഏ ആർ നഗർ: താനൂർ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട താമിർ ജിഫ്രി എന്നയാളുടെ മരണത്തിൽ ദുരൂഹത ഉണ്ടന്നും ജുഡീഷ്വൽ അന്വേഷണം വേണമെന്നും പ്രതികൾ ആരായാലും നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരുകയും ഇതുപോലത്തെ ഒരു കസ്റ്റഡി മരണം രാജ്യത്തിനു അപമാനമാണെന്നും ഇനി ആവർത്തിക്കാൻ പാടില്ല എന്നും അന്വേഷണത്തിന്റെ ഭാഗമായി മരണപ്പെട്ട താമിർ ജിഫ്രിയുടെ വീട്ടിലെത്തിയ ക്രൈം ബ്രാഞ്ച് എസ്പിയോടും മറ്റു ഉദ്യോഗ്സഥന്മാരോടും പിഡിപി ജില്ല പ്രസിഡന്റ് സലാം മൂന്നിയൂരിനോപ്പം അബ്ദുൾറഹ്മാൻ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് ചാലിൽ മണ്ഡലം സെക്രട്ടറി മൻസൂർ യാറത്തുംപടി പിസിഎഫ് നാഷനൽ കമ്മിറ്റി അംഗം റസാഖ് മാസ്റ്റർ മമ്പുറം, ലത്തീഫ് മമ്പുറം, കോയ വി കെ പടി, അഫ്സർ മമ്പുറം, അൻവർ, ഹുസൈൻ, ഇഖ്‌ബാൽ കുര്യാട് മറ്റു പിഡിപി പ്രവർത്തകരും ആവശ്യപ്പെട്ടു. 

മരണപ്പെട്ട താമിർ ജിഫ്രിയുടെ വീട് സന്ദർശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു അനുശോചനം അറിയിച്ചിട്ടാണ് പിഡിപി നേതാക്കളും പ്രവർത്തകരും അവിടെനിന്നും പിരിഞ്ഞു പോയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}