താനൂരിൽ ഗുഡ്സ് ഓട്ടോ കനാലിലേക്ക് മറിഞ്ഞു

താനൂർ: പച്ചക്കറിയുമായി പോവുകായിരുന്ന ആപ്പ ഗുഡ്സ് ഓട്ടോ വേറൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സൈഡിൽ ഉണ്ടായിരുന്ന തെങ്ങിൻ കുറ്റിയിൽ തട്ടി നിയന്ത്രണം വിട്ട് കനോലി കനാലിലേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചക്ക് 2:30ന് ആണ് സംഭവം താനൂർ എച്ച്.എസ്.എം.സ്‌കൂളിന് സമീപത്താണ് അപകടം സംഭവിച്ചത്.

താനൂർ പന്തക്കപാടം സ്വദേശിയായ ഗുഡ്സ് ഓട്ടോ ഡ്രൈവർ നിസാൽ പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു. നഗരസഭാ കൗൺസിലർ സി.കെ.എം.ബഷീറിന്റെ നേതൃത്വത്തിൽ താലൂക്ക് ദുരന്ത നിവാരണ സേനയും,(TDRF)നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. നാട്ടുകാരായ കള്ളിയത്ത് ബാബു, ഷാഫി, ഹുസൈൻ, അക്കു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}