കണ്ണമംഗലം മൃഗാശുപത്രിയുടെ ഒന്നാംഘട്ട നിർമാണം തുടങ്ങി

കണ്ണമംഗലം: കണ്ണമംഗലം മൃഗാശുപത്രിയുടെ ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങൾ തുടങ്ങി. 50 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിൽ എം.എൽ.യുടെ ആസ്തിവികസനഫണ്ടിൽനിന്നുള്ള 25 ലക്ഷം രൂപ വിനിയോഗിച്ചു നടക്കുന്ന ഒന്നാംഘട്ട നിർമാണത്തിന്റെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. നിർവഹിച്ചു.

ഏഴുസെന്റ് സ്ഥലത്താണ് ആധുനികസൗകര്യങ്ങളോടെ കെട്ടിടമൊരുക്കുന്നത്. നിലവിൽ മുട്ടുംപുറം തോന്നിപ്പുറായയിലെ വാടകക്കെട്ടിടത്തിലാണ് മൃഗാശുപത്രി പ്രവർത്തിക്കുന്നത്. ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ അധ്യക്ഷനായി.

ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, തയ്യിൽ ഹസീന, ടി. റൈഹാനത്ത്, പി.കെ. സിദ്ദീഖ്, ഇ.കെ. ആലി മൊയ്തീൻ, ടി.ടി. ഗഫൂർ, നെടുമ്പള്ളി സെയ്തു കെ.കെ. ഹംസ, ചാലിൽ ശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}