ഹജ്ജ്-ഉംറ സേവന നിലവാരം മെച്ചപ്പെടും: നിയമലംഘനങ്ങൾക്ക് ശക്തമായ ശിക്ഷ

റി​യാ​ദ്​: തീ​ർ​ഥാ​ട​ക​ർ​ക്ക് ല​ഭ്യ​മാ​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മം സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. തീ​ർ​ഥാ​ട​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ക​മ്പ​നി​ക​ൾ ല​ഭ്യ​മാ​ക്കേ​ണ്ട സേ​വ​ന​ങ്ങ​ളും പ​രി​ഷ്‌​ക​രി​ക്കു​ന്ന​താ​ണ് പു​തി​യ ക​ര​ട്. പൊ​തു​ജ​നാ​ഭി​പ്രാ​യ​വും വി​ദ​ഗ്ധ നി​ർ​ദേ​ശ​ങ്ങ​ളും തേ​ടി​യ​ശേ​ഷം ക​ര​ട് നി​യ​മ​മാ​ക്കും. 

ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് 90 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ​വ​രു​ക.

തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ മാ​റ്റം. നി​ര​വ​ധി പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പ​രി​ഷ്‌​ക​രി​ച്ച ക​ര​ട് നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ശി​ക്ഷ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പു​തി​യ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.

മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള ലൈ​സ​ൻ​സ് നേ​ടാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​വി​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം റി​യാ​ൽ പി​ഴ ചു​മ​ത്തും. കു​റ്റം ആ​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് പി​ഴ ഇ​ര​ട്ടി​യാ​കും. കൂ​ടാ​തെ വി​ദേ​ശി​ക​ളാ​ണെ​ങ്കി​ൽ നാ​ട് ക​ട​ത്തു​ക​യും​ചെ​യ്യും. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു ന​ൽ​കു​ക, പി​ഴ ചു​മ​ത്തു​ക, ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ക, താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​പ്പി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ശി​ക്ഷ ന​ട​പ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടും. 

ഹ​ജ്ജ് മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നും ബ​ന്ധ​പ്പെ​ട്ട ഡി​പ്പാ​ർ​ട്മെൻറു​ക​ളി​ൽ നി​ന്നും മു​ൻ​കൂ​ട്ടി അ​നു​മ​തി നേ​ടാ​തെ​ത​ന്നെ സ്വീ​ക​രി​ക്കാ​വു​ന്ന ശ​ക്ത​മാ​യ ശി​ക്ഷ​ന​ട​പ​ടി​ക​ളും പു​തി​യ നി​യ​മാ​വ​ലി വ്യ​വ​സ്ഥ​ചെ​യ്യു​ന്നു​ണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}