സായംപ്രഭയിലെ സ്വാതന്ത്ര്യദിനാഘോഷം വിപുലമാക്കാൻ യോഗം ചേർന്നു

വേങ്ങര: സ്വാതന്ത്ര്യദിനാഘോഷ പരിപാടി വിപുലമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സായംപ്രഭാ ഹോമിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീമിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ സായംപ്രഭാ ഹോമിൽ പതാക ഉയർത്തുന്നതിനും വയോജനങ്ങളുടെ പ്രസംഗ മത്സരം, ദേശഭക്തി ഗാനാലാപനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

ഐസിഡിഎസ് സൂപ്പർവൈസർ ലുബ്ന, ലയൺസ് ക്ലബ് പ്രതിനിധി മുനീർ ബുകാരി, സായംപ്രഭാ കെയർ ഗീവർ ഇബ്രാഹീം, അംഗങ്ങളായ അബുഹാജി, നാസറുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}