ഷീനയെ അനുമോദിക്കാൻ മുനവ്വറലി തങ്ങളെത്തി

ചട്ടിപ്പറമ്പ് : നബിദിനത്തോടനുബന്ധിച്ച് കോഡൂർ വലിയാട് തദ് രിസുൽ ഇസ്‌ലാം മദ്രസ വിദ്യാർഥികൾ നടത്തിയ റാലിയിൽ നോട്ടുമാല അണിയിച്ച്, ജാഥാ ക്യാപ്റ്റന് മുത്തംനൽകിയ കരുവാന്തൊടി ഷീന വിനോദിനെ അനുമോദിക്കാൻ മുസ്‌ലീം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെത്തി.

വീട്ടിലെത്തി ഷീനയോടും കുടുംബാംഗങ്ങളോടും സംസാരിച്ച തങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ച് ഉപഹാരവും കൈമാറിയാണ് മടങ്ങിയത്. മുസ്‌ലീം യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് മുഹമ്മദ് ഷാജു, മുസ്‌ലിംലീഗ് മണ്ഡലം സെക്രട്ടറി എം.പി. മുഹമ്മദ്, പാണക്കാട് സയ്യിദ് അമാനലി ശിഹാബ് തങ്ങൾ, സയ്യിദ് ആഫിൽ അലി ശിഹാബ് തങ്ങൾ, ഗ്രാമപ്പഞ്ചായത്തംഗം മുംതാസ് വില്ലൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}