ജെ.സി.ഐ.കോട്ടക്കൽ ക്ലീനിംഗ് ഡ്രൈവ് പ്രൗഢമായി

കോട്ടക്കൽ: ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ) കോട്ടക്കൽ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്ന ക്ലീനിംഗ് ഡ്രൈവ് പ്രൗഢമായി. ജെ.സി.ഐ വാരത്തിന്റെ ഭാഗമായി കോട്ടക്കൽ മൂന്നാം വാർഡിലെ ബസ് വെയിറ്റിംഗ് ഷെഡിന്റെ പരിസരം വൃത്തിയാക്കി.  

ജെ.സി.ഐ മുൻ സോൺ  വൈസ് പ്രസിഡണ്ട് ജെ.എഫ്.എം ഷെഫീഖ് വടക്കൻ ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടക്കൽ ചാപ്റ്റർ പ്രസിഡണ്ട്  ശിഹാബ് കെ.പി , കോഡിനേറ്റർ  ഷാദുലി ഹിറ, സുന്ദർജി പട്ടയിൽ, ഡോക്ടർ ഹൈദർ ഹസീബ് , ഷംഷീർ.സി.കെ , അസ്‌ലം.ടി.കെ എന്നിവർ പങ്കെടുത്തു. 

ജെ.സി.ഐ വാരത്തിൽ ഓരോ ദിവസവും വ്യത്യസ്ഥമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പബ്ലിക് ഹെൽത്ത് ചെക്കപ്പ് , ജല സംരക്ഷണ ബോധ വൽക്കരണം, ലഹരി വിരുദ്ധ ബോധ വൽക്കരണം തുടങ്ങി വിവിധ പരിപാടികൾ നടക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}