വേങ്ങര: ജൈത്ര 2023 ന്റെ ഭാഗമായി ജെ സി ഐ വേങ്ങര ടൗൺ സൈത്തൂൻ സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. സ്കൂളിലെ ദീർഘകാല ആവശ്യമായിരുന്നു വിദ്യാർത്ഥികൾക്കുള്ള ശുദ്ധമായ കുടിവെള്ളം എന്നുള്ളത് അത് ജെ സി ഐ വേങ്ങര ടൗണിന്റെ ഈ പ്രവർത്തിയിലൂടെ സാധ്യമായി.
ചടങ്ങിൽ ജെ സി ഐ വേങ്ങര പ്രസിഡന്റ് അഫ്സൽ അധ്യക്ഷത വഹിച്ചു. വീക്ക് കോർഡിനേറ്റർ സുഫൈൽ പാക്കട, പ്രോഗ്രാം ഡയറക്ടർ മാഷാൽ, ജെ സി ഷൗക്കത്ത്, സാജിത്, അഷ്‌ഹബ്, ഷഫീഖ്, ഷിബിലി, സെക്രട്ടറി വലീദ്, ഷമീൽ, അഹമ്മദ് അനഫ് , ഹുസൈൻ, അസ്ഹബ്, ഷഫീക് അലി, സാലിം, ഹുബൈബ്, നബീൽ തുടങ്ങിയവർ സംസാരിച്ചു.