പുള്ളാട്ടങ്ങാടി അങ്കൺവാടി കെട്ടിടത്തിന്റെ കട്ടില വെച്ചു

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ശിശു സൗഹൃദ ബ്ലോക്ക് പദ്ധതിയുടെ ഭാകമായി പറപൂർ പഞ്ചായത്ത് നാലാം വാർഡ് പുള്ളാട്ടങ്ങാടി അങ്കൺവാടി കെട്ടിടത്തിന്റെ കട്ടില വെപ്പ് ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു. ബ്ലോക്ക് വികസനകാര്യ സ്തിരം സമിതി അധ്യക്ഷ സഫിയ കുന്നുമ്മൽ  വഹിച്ചു.

പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചർ പരിപാടിയിൽ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ കുഞ്ഞമ്മുദു മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ കെ സൈതുബിൻ, വികസന കാര്യ സ്തിരം സമിതി അധ്യക്ഷ ടി പി റസിയ, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഉമൈബ ഊർഷമണ്ണിൽ, മെമ്പർമാരായ ലക്ഷ്മണൻ എ പി ഷാഹിദ ഇ കെ വേലായുധൻ, ഫസ്ന ആബിദ് എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു.

വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ സി അയമ്മുദു മാസ്റ്റർ, കെ ആലിക്കുട്ടി ഹാജി, എ ഒ മജീദ്, സി പി രായീൻകുട്ടി മാസ്റ്റർ, സി പി സലാം, റഷീദ് അമ്പലമാട്, എ കെ ഇബ്രാഹീം കുട്ടി, കെ കെ മുഹമ്മദ് കുട്ടി, കെ കെ ഹുസൈൻ, വി യു അസീസ്, സി പി മജീദ്, സി പി അലി, കെ കെ അബ്ദുറഹിമാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അങ്കൺവാടി ടീച്ചർ ലിശ പരിപാടിക്ക് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}