മലബാർ അമേച്വർ റേഡിയോ സൊസൈറ്റി ഏകദിന ശിൽപ്പശാലയും മെമ്പേഴ്സ് മീറ്റും സംഘടിപ്പിച്ചു

കോട്ടക്കൽ: മലബാർ അമേച്വർ റേഡിയോ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 24 ന് ഞായറാഴ്ച എടരിക്കോട് ജി എം യു പി സ്കൂളിൽ വെച്ച് ഏകദിന സാങ്കേതിക ശിൽപ്പശാലയും മെമ്പേഴ്സ് മീറ്റും സംഘടിപ്പിച്ചു. മലപ്പുറത്ത് സൊസൈറ്റിയുടെ
പുതിയ ഡി എം ആർ ഡിജിറ്റൽ റിപ്പീറ്റർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യയായ ഡി എം ആർ-നെ സംബന്ധിച്ച് താജുദ്ദീൻ ഇരിങ്ങാവൂർ, മുജീബ് എന്നിവർ പരിചയപ്പെടുത്തി. 

പരിപടിയിൽ അംഗങ്ങളായ  വികസ്, ഷിന്റോ എന്നിവരുടെ നേതൃത്തത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS), ഖത്തറിന്റെ Eshail സാറ്റലൈറ്റ് എന്നിവ പരിചയപ്പെടുത്തകയും അവ ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും യുറോപ്പ്, ആഫ്രിക്ക തുടങ്ങിയ മേഖലകളിലുള്ള വിവിധ രാജ്യങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.  

അബ്ദുൽ കരീം, ഷാനവാസ്  തുടങ്ങിയർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}