ഊരകത്ത് പോസ്റ്റൽ ഉരുപ്പടികൾ കൃത്യമായി എത്തിക്കുന്നില്ലന്ന് പരാതി; യുവാവിന് നഷ്ട്ടമായത് സർക്കാർ ജോലി

വേങ്ങര: സർക്കാർ ജോലിക്കായുള്ള ഇൻറർവ്യൂവിനുള്ള രജിസ്ട്രേഡ് ലെറ്റർ യഥാസമയം ലഭിക്കാത്തത് മൂലം ഊരകം പോസ്റ്റോഫീസ് പരിധിയിൽപെടുന്ന ഒ.കെ.എം നഗർ താമസിക്കുന്ന യുവാവിന് നഷ്ടമായത് സർക്കാർ ജോലി. സെപ്റ്റംബർ എട്ടിന് നടക്കേണ്ട ഇൻറർവ്യൂവിനുള്ള രജിസ്ട്രേഡ് ലെറ്റർ യുവാവിന് ലഭിക്കുന്നത് ഈ മാസം ഇരുപത്തിനാലിന്. 
നാട്ടിലെ പലചരക്ക് കടയിൽ നിന്നാണ് രജിസ്ട്രേഡ് ലെറ്റർ ലഭിക്കുന്നത്. പോസ്റ്റുമാന്റെ വീഴ്ച ഒരു ജോലിയാണ് നഷ്ടമാക്കിയത്. അദ്ദേഹത്തിൻറെ പോസ്റ്റിൽ ഇൻറർവ്യൂ നടത്തി ഡിപ്പാർട്ട്മെൻറ് അപ്പോയ്മെൻറ് നടത്തുകയും ചെയ്തു. പോസ്റ്റ്മാനതിരെ വേറെയും പരാതികൾ നിലവിലുണ്ട്. ഇനി ആർക്കും ഇങ്ങനെ ഉണ്ടാവാതിരിക്കാൻ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരൻ  എം ടി റഹീസ് വേങ്ങര ലൈവിനോട് പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}