എൽ പി, യുപി വായന മത്സരം നടത്തി

വേങ്ങര: മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച എൽ പി, യുപി വായനമത്സരത്തിന്റെ പഞ്ചായത്ത് തലമത്സരം വേങ്ങര ഗ്രാമപഞ്ചായത്ത് നേതൃ സമിതിയുകീഴിൽ എ എം എൽ പി സ്കൂൾ കച്ചേരിപ്പിയിൽ വെച്ച് നടത്തി. പരിപാടി വേങ്ങരപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ഖാദർ സി പി, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി തുടങ്ങിയവർ ആശംസകളർപ്പിച്ചു സമ്മാനവിതരണവും നടത്തി. 

സമിതി കൺവീനർ ആബിദ് പികെ സ്വാഗതം പറഞ്ഞു. മൊയ്തീൻ കുട്ടി മാസ്റ്റർ പികെ ദേശ പ്രഭ ലൈബ്രേറിയൻ അസൈനാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എൽ പി വിഭാഗത്തിൽ
1 അമൻ ഹാദി (A.M.L.P.S വേങ്ങര KUTTOOR) 
2. ഹൃദിക (M.H.L.P.S Kuttoor North)
3. ഫൈഹ മെഹ് ബിൻ (A.M.L.P.S വേങ്ങര KUTTOOR) 
എന്നിവരും  യു പി വിഭാഗത്തിൽ
1. ആയിഷ നഹാൻ C.P (K.R.H.S pandikasala) 
2. അദ്വൈദ് V.M (G.M.V.H.S.S) 
3 മുഹമ്മദ് ഹിഷാം (A.M U.P.S Valiyora East)                  തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി താലൂക്ക് തലത്തിൽ മത്സരിക്കാൻ അർഹരായി. 

കുരിക്കൾ സ്മാരക പഞ്ചായത്ത് ലൈബ്രറി ലൈബ്രേറിയൻ നഫീസ കാരാടൻ നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}