വിദ്യാഭ്യാസ മുന്നേറ്റത്തിന് പഠനം മധുരം പദ്ധതിയുമായി പറപ്പൂർ

പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും കുട്ടികളിൽ പഠന പിന്നാക്കാവസ്ഥക്കുള്ള കാരണം കണ്ടെത്തുന്നതിന് നൂതന പദ്ധതിയുമായി പറപ്പൂർ പഞ്ചായത്ത്. അധ്യാപകരുടെ സഹകരണത്തോടെ സമഗ്രപഠനം നടത്തിയാണ് പഠനം മധുരം എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. എല്ലാ വിദ്യാലയങ്ങളിൽ നിന്നും കണ്ടെത്തിയ പഠനങ്ങൾ സെമിനാർ നടത്തി അവതരിപ്പിച്ചു. 

പടനവിടവ് നികത്തുന്നതിനുള്ള ടൂളുകൾ അധ്യാപകർ തന്നെ വികസിപ്പിച്ചു. സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സലീമ ടീച്ചർ ഉദ്ഘാനം ചെയ്തു. അധ്യാപകർ തയ്യാറാക്കിയ പ്രബന്ധം വി സലീമ ടീച്ചർ വേങ്ങര ബി ആർ സി ബിപിസി നൗഷാദ് കറുമണ്ണിലിന് നൽകി പ്രകാശനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ ഊർഷമണ്ണിൽ അധ്യക്ഷത വഹിച്ചു. 

വൈസ്പ്രസിഡന്റ് കുഞ്ഞമ്മദ് മാസ്റ്റർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.കെ സൈദുബിൻ, പി.ടി റസിയ, ടി. പ്രമോദ്, ഡോ.രജനി,ഇ സത്യൻ , കെ അഹമ്മദ് കുട്ടി,അലക്സ് തോമസ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}