സി.പി.ഐ പദയാത്ര സംഘടിപ്പിച്ചു

വേങ്ങര: "ബിജെപി യെ പുറത്താക്കു, രാജ്യത്തെ രക്ഷിക്കു" എന്ന സന്ദേഷവുമായി രാജ്യത്താകെ നടത്തി വരുന്ന പ്രക്ഷോപത്തിന്റെ ഭാഗമായി സിപിഐ വേങ്ങര ലോക്കൽ കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു.
ഗാന്ധിക്കുന്നിൽ നിന്നാരംഭിച്ച പദയാത്ര വേങ്ങര ടൗണിൽ സമാപിച്ചു. ജാഥാ ക്യാപ്റ്റൻ സലാഹുദ്ദീൻ കൊട്ടെക്കാട്ട് ഉദ്ഘാടനം ചെയ്തു. ബാബു പാറയിൽ അദ്യക്ഷത വഹിച്ചു. 

എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പി.കെ എ റഷീദ്, സുബ്രമണ്യൻ കെ, സജിത്ത് കെ കെ എന്നിവർ പ്രസംഗിച്ചു. 
സി.വാസു, ഷാനു അന്നങ്ങാടി, പത്മിനി പാറയിൽ, സുമതി പാറയിൽ, ബിൻസി സി പി, വിജീഷ് എൻ പി , സുനിൽ എൻ പി, ശശി എൻ പി തുടങ്ങിയവർ ജാഥക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}