എൽ പി, യു.പി വായനമത്സരം സംഘടിപ്പിച്ചു

ഊരകം: മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ എൽ പി, യു.പി വായന മത്സരം ഊരകം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

എൽ പി വിഭാഗത്തിൽ റിഫാഖത്ത് പി.ടി (ജി.എം.എൽ. പി എ സ് നെല്ലിപ്പറമ്പ്) ഒന്നാം സ്ഥാനവും, ഫാത്തിമ സുഹൈല എം (എ.എം.എൽ പി.എസ് ചാലിൽ കുണ്ട് ) രണ്ടാം സ്ഥാനവും  ഗൗതം കൃഷ്ണ പി.എസ് (എ.എം.എൽ.പി എസ് ചാലിൽ കുണ്ട് ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യു.പി വിഭാഗത്തിൽ അനസ് സി എം (അൽ ഇഹ്സാൻ ഇംഗ്ലീഷ് സ്കൂൾ കുറ്റാളൂർ) ഒന്നാം സ്ഥാനവും ഫദലു റഹ്മാൻ (പി.എം എസ്.എ.എം.എ.യു പി എസ് കാരാത്തോട് ) രണ്ടാം സ്ഥാനവും ഷഹബാനത്ത് പി.കെ.എം (ജി.വി.എച്ച്.എസ്' വേങ്ങര) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന സമ്മേളനം ഊരകം പഞ്ചായത്ത് പ്രസിഡൻ്റ് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
നേതൃസമിതി കൺവീനർ കെ ഗിരീഷ് കുമാർ സ്വാഗതവും ചെയർമാൻ പി.ടി.മൊയ്തീൻ കുട്ടി അധ്യക്ഷതയും നിർവഹിച്ചു. ടി.വി ഹംസ (വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മറ്റി) പി.കെ അബു ത്വാഹിർ (വാർഡ് മെമ്പർ) ഹന്നത്ത് മൻസൂർ (വാർഡ് മെമ്പർ) പ്രതാപചന്ദ്രൻ, ജെ.ഗോപിനാഥപിള്ള എന്നിവർ സംസാരിച്ചു. ശിവ പ്രസാദ് നന്ദി രേഖപ്പെടുത്തി. മത്സരത്തിൽ വിജയിച്ചവർക്കും പങ്കെടുത്ത എല്ലവർക്കും സമ്മാനങ്ങൾ നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}