ലവേഴ്സ് വൺ ഡേ ഫുട്ബോൾ; പി എസ് കെ പാക്കടപുറായ ജേതാക്കളായി

വേങ്ങര: വേങ്ങര ഫുട്ബോൾ ലവേഴ്സ് സംഘടിപ്പിച്ച വൺ ഡേ ഫുട്ബാൾ ടൂർണമെന്റിൽ പി എസ് കെ പാക്കടപ്പുറായ ജേതാക്കളായി. കരുത്തരായ 12 ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റിലെ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് എഫ് സി കൈപ്പറ്റയെ പരാജയപ്പെടുത്തിയാണ് പി എസ് കെ വിജയക്കപ്പിൽ മുത്തമിട്ടത്. മാഞ്ചസ്റ്റർ മൾട്ടി ബ്രാൻഡഡ് വേങ്ങര മാനേജിംഗ് ഡയറക്ടർ റഫീഖ് വിന്നേഴ്സ് ട്രോഫി നൽകി. 5s ക്ലബ് മാനേജിംഗ് ഡയറക്ടർ, സാദിക്ക് ഷാ സെക്കൻഡ് ട്രോഫിയും നൽകി.

ബെസ്റ്റ് കീപ്പർ എസ് സി കൈപ്പറ്റയുടെ ഫാസിൽ, ബെസ്ററ് ഡിഫൻഡർ പി എസ് കെ പാക്കടപുറായയുടെ അഫ്സൽ, ബെസ്റ്റ് പ്ലേയർ പി എസ് കെ പാക്കടപുറയയുടെ സാദിക്ക്, ഇവർക്കുള്ള ട്രോഫി, ഫാരിസ്, ബഷീർ, റാഫി അൽ മാസ് എന്നിവർ നൽകി. മൂന്നാം സ്ഥാനം മൊകാല ചോറൂർ, നാലാം സ്ഥാനം എഫ് സി പടിക്കൽ.

കമ്മറ്റി ഭാരവാഹികളായ ബഷീർ, ഫാരിസ്, സാദിക്ക്, എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}