യൂത്ത് മാർച്ച്: പറപ്പൂർ ചേക്കാലി മാട് പോസ്റ്റർ ഡേ ആചരിച്ചു

പറപ്പൂർ: മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 1 മുതൽ 20 വരെ നടക്കുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം പറപ്പൂർ ചേക്കാലി മാട് പോസ്റ്റർ ഡേ ആചരിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ പോസ്റ്റർ പതിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് യൂത്ത് ലീഗ് സെക്രട്ടറി എ.കെ സക്കീർ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ഇ കെ സൈദുബിൻ, വാർഡ് ലീഗ് ഭാരവാഹികളായ വി.എസ് മുഹമ്മദലി, ഇ കെ റസ്സൽ, എ.കെ മുസ്തഫ, ടി.സി ഷംസു, എ.കെ അലവിക്കുട്ടി, ഇ കെ അഷ്റഫ്, എ.കെ ഫൈസൽ, ഇ കെ സഹീർ, എ.കെ ഖലീൽ, എ.കെ സിനാൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}