പ്രവാചക സന്ദേശം ഉൾക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്തുക- കോഴിക്കോട് വലിയ ഖാസി

വേങ്ങര: പ്രവാചക സന്ദേശം ഉൾക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്താൻ വിശ്വാസി സമൂഹം തയ്യാറാകണമെന്നും സാമൂഹ്യതിന്മകൾക്കെതിരെ ഒറ്റകെട്ടാവണമെന്നും കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ്തങ്ങൾ അഭിപ്രായപ്പെട്ടു. വലിയോറ പാണ്ടികശാലമൻ ശ ഉൽ ഉലൂം സെക്കണ്ടറി മദ്രസയിൽ മീലാദാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമസ്ത പൊതുപരീക്ഷയിൽ തിരൂരങ്ങാടി റൈഞ്ചിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികള ക്യാഷ് അവാർഡ് നൽകി തങ്ങൾആദരിച്ചു. ചടങ്ങിൽ മദ്രസാ പ്രസിഡന്റ് പി. കെ.ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം പി.അഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. 

റൈഞ്ച് പ്രസിഡന്റ് ഹൈദർ മുസ്ലിയാർ, വാർഡ് മെമ്പർ യൂസുഫലി വലിയോറ, ഹാരിസ് മടപ്പള്ളി, അൻവർ അസ് ലം ഹുദവി. പി.കെ. അഹമ്മദ് കോയ ഹാജി, എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മദ്റസ സെക്രട്ടറിപാറക്കൽ മുഹമ്മദ് കുട്ടി സ്വാഗതവും പാറക്കൽ ഹംസ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}