മാലിന്യമുക്ത നവകേരളം; വേങ്ങര പഞ്ചായത്ത് യോഗം സംഘടിപ്പിച്ചു

വേങ്ങര: മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് വേങ്ങര ഗ്രാമപഞ്ചായത്ത് അധ്യാപകർ, പിടിഎ പ്രസിഡണ്ടുമാർ, മതമേലാധ്യക്ഷന്മാർ, അംഗനവാടി ടീച്ചർമാർ, ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവരുടെ യോഗം സംഘടിപ്പിച്ചു. 

ജില്ലാ ജനകീയാസൂത്രണം ഫെസിലിറ്റേറ്റർ ശ്രീധരൻ, കില റിസോഴ്സ് പേഴ്സൺ മുഹമ്മദ് കുട്ടി എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൂച്യാപ്പുവിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഹസീന ബാനു, സെക്രട്ടറി ശൈലജ എം, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}