സ്കൂളിലേക്ക് യുപിഎസ് നൽകി പൂർവ്വവിദ്യാർഥികൾ

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് യു.പി.എസ് നൽകി പൂർവവിദ്യാർഥികൾ. 2007-2008 , 10 എച്ച് ബാച്ചിലെ പൂർവവിദ്യാർഥികൾ സംഘടിപ്പിച്ച മാഷും കുട്ട്യോളും "ഒരുമിച്ചിരിക്കാം ഒരിക്കൽക്കൂടി" എന്ന ഗെറ്റ് ടുഗതർ പരിപാടിയുടെ ഭാഗമായാണ് സ്കൂളിലേക്ക് ഉപഹാരമായി യുപിഎസ് നൽകിയത്.

ഇതോടെ വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ കംപ്യൂട്ടർ ലാബും സിസിടിവി ക്യാമറകളും പ്രവർത്തിപ്പിക്കാനാകും.

സീനിയർ അസിസ്റ്റന്റ് എം.എ റസിയ, സ്റ്റാഫ് സെക്രട്ടറി കെ.ബിന്ദു, ഐടി കോഓർഡിനേറ്റർ സമീറലി പിലാത്തോട്ടത്തിൽ, പി.കെ.സാജിന, വിദ്യാർഥി പ്രതിനിധികളായ എം.കെ.ജാബിർ, വി.പി മുസമ്മിൽ, സാദിഖ് അലി ഒള്ളക്കൻ, മുഹമ്മദ് സാജിദ് ചെമ്മാട്, നസീഫ് തിരൂരങ്ങാടി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}