മേരി മിട്ടി മേരാ ദേശ് സ്കൂളിന്റെ ആദരവും സ്കൂൾ കുട്ടികളുടെ അഭിമുഖവും

വേങ്ങര: എ എം എൽ പി എസ് വേങ്ങര കുറ്റൂരിലെ വിദ്യാർത്ഥികൾ 'മേരി മിട്ടി മേരാ ദേശ് ന്റെ ഭാഗമായി സ്കൂളിന്റെ സമീപപ്രദേശത്തുള്ള എക്സ് സർവീസ്മാൻ ശ്രീ ശശിധരനെ ആദരിക്കലും അദ്ദേഹത്തിൻറെ പട്ടാള കാലഘട്ടത്തെ അനുസ്മരിച്ചുള്ള അഭിമുഖവും നടത്തി. പ്രധാന അധ്യാപകൻ  പ്രശോഭ് പി. എൻ സ്വാഗത ഭാഷണത്തിൽ ശശിധരനെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും പൊന്നാട അണിയിക്കുകയും ചെയ്തു.

തുടർന്ന് cub ലെയും bul bul ലെയും വിദ്യാർത്ഥികൾ അഭിമുഖം നടത്തുകയും ശശിധരൻ തന്റെ പട്ടാള കാലഘട്ടത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. 

പരിപാടിയിൽ ബുൾബുൾ ക്യാപ്റ്റൻ റഹ്മ ടീച്ചർ, അധ്യാപകരായ മുഹമ്മദ് ഷാഫി , ശ്രീനാഥ് തുടങ്ങിയവർ പങ്കെടുത്തു.സീനിയർ അധ്യാപികയായ സുഹ്റാബി ടീച്ചറുടെ നന്ദി പ്രകാശനത്തോടുകൂടി ആദരിക്കൽ ചടങ്ങ് അവസാനിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവർക്കും ശശിധരൻ മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}