ലോക പേവിഷബാധ ദിനാചരണം സംഘടിപ്പിച്ചു

വേങ്ങര: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറടീച്ചർ നിർവഹിച്ചു. ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ പി രാജു പരിപാടിയിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ  ഡോക്ടർ സി ഷുബിൻ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് അരോഗ്യ സ്തിരം സമിതി അധ്യക്ഷ സുഹ്ജാബി ഇബ്രാഹീം, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സഫിയ മലേക്കാരൻ, ബ്ലോക്ക് മെമ്പർ അബ്ദുൽ അസീസ് പറങ്ങോടത്ത്, ബ്ലോക്ക് സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ കെ ജസീനാബി, ഡോക്ടർ കെ നസറുദ്ദീൻ, ഡോക്ടർ ജോബിൻ തോമസ് എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു.

ഹെൽത്ത് സൂപ്പർവൈസർ വി പി ദിനേഷ് പരിപാടിക്ക് നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}